'നൂറു പൂക്കളെ..നൂറു നൂറു പൂക്കളെ..'; മലയാളം പാട്ട് പാടി ആസാമീസ് സഖാവ്; വീഡിയോ പങ്കുവെച്ച് ചിന്താ ജെറോം

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ യുവതി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ആസാം സ്വദേശിയായ പ്രവര്‍ത്തകയുടെ മലയാളം പാട്ട് പങ്കുവെച്ച് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോം. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിന്താ ജെറോം ആസാമീസ് സഖാവിന്റെ മലയാളം പാട്ട് പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയമായ ‘നൂറു പൂക്കളെ..നൂറു നൂറു പൂക്കളെ.. ലാല്‍സലാം ലാല്‍സലാം.. ലാല്‍സലാം സഖാക്കളെ’ എന്ന ഗാനമാണ് ആസാമില്‍ നിന്നെത്തിയ സഖാവ് മിത്തു ആലപിക്കുന്നത്.

അതേസമയം, ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനാണ് സംരക്ഷണം നല്‍കേണ്ടത്.

ചിന്ത ജെറോം, റിസോര്‍ട്ട് ഉടമ എന്നിവരില്‍നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഷ്ണുവിന്റെ ഹര്‍ജി. ജസ്റ്റിസ് എന്‍.നഗരേഷിന്റേതാണ് ഉത്തരവ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍