ആലുവ ബലാത്സംഗക്കേസിൽ അസ്ഫാക് ആലം കുറ്റക്കാരൻ, 16 കുറ്റങ്ങളും തെളിഞ്ഞു; വിധി വ്യാഴാഴ്ച

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കേസിൽ അസ്ഫാക് ആലം കുറ്റക്കാരാണെന്ന് പോക്‌സോ കോടതി വിധി. സംഭവം നടന്ന് നൂറാം ദിവസമാണ് വിധി വരുന്നത്. അസ്ഫാക് ആലത്തിന് എതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിയിക്കപ്പെട്ടു. കേസിൽ കോടതി വ്യാഴഴ്ച വിധി പറയും.

പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോർട്ട്‌ ഉണ്ടോയെന്ന് കോടതി ഈ ഘട്ടത്തിൽ പ്രതിഭാഗത്തോട് ചോദിച്ചു. പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു.

സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിക്ക് ഒരു മാനസിക പ്രശ്നവും ഇല്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വിധിച്ചു. ജയിൽ അധികൃതരുടെ റിപ്പോർട്ട്‌ ഹാജരാക്കാമെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി.

വിധി കേൾക്കാൻ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയില്ല. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ 16 കുറ്റങ്ങളാണ് പ്രതി അസഫാക് ആലത്തിനെതിരെ ചുത്തിയിരിക്കുന്നത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്‌സോ കോടതി വിധി പ്രസ്താവിച്ചത്.

സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത് ജൂലൈ 28ന് ആയിരുന്നു. ആലുവയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. തുടര്‍ന്ന് ആലുവ മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് വയസുകാരിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന സ്ഥിരീകരണവും ഉണ്ടായി.

തലേ ദിവസം രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന പ്രതിയുമായി ആലുവ മാര്‍ക്കറ്റിലെത്തി പൊലീസ് മൃതദേഹം പുറത്തെടുത്തു. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്ന പ്രതി ജ്യൂസ് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് ബലാത്സംഗം നടത്തിയത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ച് മുഖം വികൃതമാക്കിയ ശേഷം മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ ഒളിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗ കേസില്‍ പ്രതി മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കോടതി വിധി പറയുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി