ആലുവയിലെ അരും കൊല; അസഫാക് ആലത്തിനെതിരെ 16 കുറ്റങ്ങള്‍; വിധി ഇന്ന് പ്രസ്താവിക്കും

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ 16 കുറ്റങ്ങളാണ് പ്രതി അസഫാക് ആലത്തിനെതിരെ ചുത്തിയിരിക്കുന്നത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്‌സോ കോടതി വിധി പ്രസ്താവിക്കുന്നത്.

സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത് ജൂലൈ 28ന് ആയിരുന്നു. ആലുവയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. തുടര്‍ന്ന് ആലുവ മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് വയസുകാരിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന സ്ഥിരീകരണവും ഉണ്ടായി.

തലേ ദിവസം രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന പ്രതിയുമായി ആലുവ മാര്‍ക്കറ്റിലെത്തി പൊലീസ് മൃതദേഹം പുറത്തെടുത്തു. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്ന പ്രതി ജ്യൂസ് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് ബലാത്സംഗം നടത്തിയത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ച് മുഖം വികൃതമാക്കിയ ശേഷം മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ ഒളിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗ കേസില്‍ പ്രതി മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കോടതി വിധി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ