ആർച്ച് ബിഷപ്പിന്‌‍റേത് കാപട്യം നിറഞ്ഞ വാചകക്കസർത്താണെന്ന് ആരോപണം; സർക്കുലറിനു വേസ്റ്റ് പേപ്പറിന്റെ വില, മാർ റാഫേൽ തട്ടിലിനെതിരെ അൽമായ മുന്നേറ്റം

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെതിരെ അൽമായ മുന്നേറ്റം. മാർ റാഫേൽ തട്ടിലിന്റേത് കാപട്യം നിറഞ്ഞ വാചകക്കസർത്താണെന്നാണ് ആരോപണം.മേജർ ആർച്ച് ബിഷപ്പ് വിശ്വാസികൾക്ക് മുന്നിൽ അപഹാസ്യനാവുകയാണ് എന്നും ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗം ഓഡിയൻസിനെ കയ്യിൽ എടുക്കാൻ വേണ്ടിയാണെന്നും അൽമായ മുന്നേറ്റം പറയുന്നു.

ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിനു വേസ്റ്റ് പേപ്പറിന്റെ വില മാത്രമെന്നും ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് മുൻപത്തെക്കാൾ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അൽമായ മുന്നേറ്റം മുന്നറിയിപ്പ് നൽകി. ഏകീകൃത കുർബാനയിൽ മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് സിറോ മലബാർ സഭ സിനഡ് സർക്കുലറിൽ പറഞ്ഞിരുന്നു.

മാർപാപ്പയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിനഡ് രേഖാമൂലം സർക്കുലർ പുറപ്പെടുവിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നു. സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പിട്ട സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ മേജർ ആർച്ച് ബിഷപ്പ് ചുമതല ഏറ്റശേഷം ഉള്ള ആദ്യ സർക്കുലർ ആണിത്.

Latest Stories

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്; എത്തുന്നത് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കര്‍

വ്യാജ മദ്യം: ബീഹാറിൽ അഞ്ചുപേർ മരിച്ചു

മുംബൈ അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്, ഇത് വരെ കിരീടം നേടാത്ത ടീമുകളെ വിമർശിക്കൂ: മഹേല ജയവര്‍ധനെ