ഓള്‍ പാസ് അപകടകരം; ഇപ്പോഴത്തെ കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ എഴുതാനറിയില്ലെന്ന് പി ജയരാജന്‍

സംസ്ഥാന സ്കൂളുകളിലെ ഓള്‍ പാസ് അപകടകരമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. പരീക്ഷകളില്‍ മിനിമം മാര്‍ക്ക് സംവിധാനം നടപ്പിലാക്കണമെന്നും മിനിമം മാര്‍ക്ക് നിശ്ചയിക്കുന്നത് ശരിയല്ലെന്നാണ് ചര്‍ച്ചയെന്നും പി ജയരാജൻ പറഞ്ഞു.

നിലവിൽ മിനിമം മാര്‍ക്ക് നേടിയാലേ ജയിക്കാന്‍ പാടുള്ളൂവെന്ന സ്ഥിതിയാണുള്ളതെന്നും പി ജയരാജൻ പറഞ്ഞു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ കഴിയുന്നില്ല. മിനിമം മാര്‍ക്ക് നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ സമീപനം ശരിയാണെന്നും പി ജയരാജന്‍ കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ ഹൈസ്‌ക്കൂളില്‍ ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.

എഴുത്തുപരീക്ഷയില്‍ 30 ശതമാനം മിനിമം മാര്‍ക്ക് ഈവര്‍ഷം എട്ടാംക്ലാസില്‍ നടപ്പാക്കാനാണ് സർക്കാർ നീക്കം. അടുത്തവര്‍ഷം ഒന്‍പതിലും തുടര്‍ന്ന് പത്തിലും ഇത് നിര്‍ബന്ധമാക്കും. ഇതുപ്രകാരം നിരന്തര മൂല്യനിര്‍ണയത്തില്‍ 20 മാര്‍ക്ക് കിട്ടിയാലും എഴുത്തുപരീക്ഷയില്‍ 30 ശതമാനം നേടിയാലേ ജയിക്കാനാവൂ.

Latest Stories

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന