സർക്കാർ നിർദ്ദേശം വെട്ടിലാക്കി; മുഴുവൻ പണവും ട്രഷറിയിൽ; ശമ്പളം വിതരണം പോലും പ്രതിസന്ധിയിലായി സർവ്വകലാശാലകൾ

സർക്കാർ നിർദ്ദേശം അനുസരിച്ച് അക്കൗണ്ടിലുണ്ടായിരുന്ന വിവിധ ഫണ്ടുകളെല്ലാം ട്രഷറിയിലേക്ക് മാറ്റിയതോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി സർവ്വകലാശാലകൾ. നിലവിലെ സാഹചര്യത്തിൽ ശമ്പളം പോലും നൽകാനാകാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകൾ. പെൻഷൻ ഫണ്ട് അടക്കം ട്രഷറിയിലേക്ക് മാറ്റിയത് കൂടുതൽ വിനയായിമാറി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതി ഫണ്ട്, പദ്ധതിയേതര ഫണ്ട്, തനത് ഫണ്ട്, മുതൽ പെൻഷഷൻ ഫണ്ട് അടക്കം സർവ്വകലാശാലകളിലെ മുഴുവൻ പണവും ട്രഷറിയിലേക്ക് മാറ്റാൻ ഉത്തരവിറക്കിയത് അക്കൗണ്ടിൽ ബാലൻസുള്ള മുഴുവൻ തുകയും ഉടൻ ട്രഷറിയിലേക്ക് മാറ്റണമെന്ന്, കേരള സർവ്വകലാശാല വിവിധ വകുപ്പ് മേധാവിമാർക്ക് ഒക്ടോബറിൽ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇല്ലെങ്കിൽ ശമ്പള വിതരണത്തിനുള്ള സർക്കാർ ഗ്രാൻറിനെ വരെ ദോഷകരമായി ബാധിക്കും. എന്നായിരുന്നു നിർദ്ദേശം. സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സർക്കാർ സർവ്വകലാശാലകളുടെ ഫണ്ടിൽ കൈവെച്ചത്. ഇങ്ങിനെ ട്രഷറിയിലേക്കെത്തിയത് കോടികളാണ്. ഈ പണം വിതരണത്തിനായി, വിവിധ ഗഡുക്കളായി സർക്കാർ സർവ്വകലാശാലകൾക്ക് നൽകും എന്നായിരുന്നു വാഗ്ദാനം.

എന്നാൽ കൃത്യമായി ഗഡുക്കൾ വിതരണം ചെയ്യാൻ കഴിയാതെയായി. കേരള പോലുള്ള വലിയ സർവ്വകലാശാലകൾ സ്വന്തം വരുമാനത്തിൽ നിന്ന് ചെലവ് നടത്തുമ്പോൾ വരുമാനം കുറഞ്ഞവയാണ് വെട്ടിലായത്. കാർഷിക, വെറ്റിനറി, സംസ്കൃത സർവ്വകലാശാലകളും കലാമണ്ഡലവും ശമ്പളം നൽകുന്നത് കഷ്ടിച്ചാണ്. തനത് ഫണ്ട് ട്രഷറിയിൽ പോയതോടെ എല്ലാ സ‍ർവ്വകലാശാലകളിലെയും ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനും വികസന പ്രവർത്തനത്തിനും കാശില്ലാത്ത സ്ഥിതിയായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പദ്ധതിയേതര ഫണ്ടിന്റെ അവസാന ഗഡു സർക്കാർ നൽകിയിരുന്നില്ല. 89.2 കോടി രൂപയാണ് ഈയിനത്തിൽ സർക്കാർ കൈവശം വച്ചത്. അതിനു പുറമേയാണ് യൂണിവേഴ്സിറ്റികളുടെ സ്വന്തം ഫണ്ടും സർക്കാർ ട്രഷറികളിലേക്ക് മാറ്റിയെടുത്തത്. ഇതോടെ അടിസ്ഥാന ചെലവുകൾക്കുപോലും ഫണ്ടില്ലാത്ത സ്ഥിതിയിലാണ് പല സർവ്വകലാശാലകളും.

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

അവർ മരണത്തിലൂടെ ഒന്നിച്ചു; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ