'ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണം'; ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം മതപണ്ഡിതര്‍

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുസ്ലിം മതപണ്ഡിതര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. വിവിധ മുസ്ലിം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, തോന്നയ്ക്കല്‍ ഉവൈസ് അമാനി, പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി, എആര്‍ അല്‍ അമീന്‍ റഹ്‌മാനി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി മുസ്ലിം മതപണ്ഡിതര്‍ കൂടിക്കാഴ്ച നടത്തിയത്. ശബരിമല മണ്ഡലകാലം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ദേവസ്വം ബോര്‍ഡിനെ മത പണ്ഡിതന്‍മാര്‍ അഭിനന്ദിച്ചു.

മകരവിളക്ക് തീര്‍ത്ഥാടന കാലത്തും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട മത പണ്ഡിതര്‍ ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അതേസമയം മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് നട തുറന്നു. ഇതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ