സ്ഥാനാർത്ഥിയുടെ പിഴവുകളെന്ന് ആലത്തൂർ ഡിസിസി; ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് രമ്യ ഹരിദാസ്

ആലത്തൂർ ഡിസിസിയുടെ ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് രമ്യ ഹരിദാസ്. വിഷയത്തിൽ വിവാദങ്ങൾക്കില്ലെന്നും പറയാനുളളത് പാർട്ടി വേദികളിൽ പറയുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡൻ്റിൻ്റെ പരാമർശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയിൽ സഹകരിച്ച് തന്നെയാണ് പ്രവർത്തിച്ചു പോകുന്നത്. തോൽവിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

ആലത്തൂർ മണ്ഡലത്തിലെ പരാജയത്തിന് കാരണം സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണെന്ന് കാട്ടി ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ നേരത്തെ രംഗത്തെത്തിയിരുന്നു. മുതിർന്ന നേതാക്കൾ അടക്കം നിർദേശിച്ച കാര്യങ്ങൾ സ്‌ഥാനാർഥി വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല. രമ്യയുടെ തോൽ‌വിയിൽ നേതൃത്വത്തിന് പങ്കില്ലെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞിരുന്നു.

അതേസമയം എ.വി ഗോപിനാഥ് ഫാക്‌ടർ ആലത്തൂരിൽ പ്രവർത്തിച്ചിട്ടില്ലെന്നും എ. തങ്കപ്പൻ കുറ്റപ്പെടുത്തി. കുറഞ്ഞ വോട്ടുകളാണ് എൽഡിഎഫിന് കിട്ടിയതെന്നും എ. തങ്കപ്പൻ പറഞ്ഞു. അതേസമയം, തൻ്റെ നിലപാട് തോൽവിക്ക് കാരണമായെന്നായിരുന്നു എ.വി. ഗോപിനാഥിൻ്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്‌ടർ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം