തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

തൃക്കാക്കര മണ്ഡലത്തിലെ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി അഖിലിൽ മാരാർക്കെതിരെ ആരോപണവുമായി മോഡലും മുൻ ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീം. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി അഖിലിന് പണം നൽകിയെന്നാണ് ആരോപണം. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഷിയാസ് കരീം ഇക്കാര്യങ്ങൾ പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം കിട്ടിയിട്ടുണ്ടെന്നും അത് നൂറ് ശതമാനം ഉറപ്പായ കാര്യമാണെന്നും ഷിയാസ് കരീം പറഞ്ഞു. ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോയെന്നും അത് കാലം തെളിയിക്കുമെന്നും ഷിയാസ് പറഞ്ഞു. തനിക്ക് നുണ പറയേണ്ട കാര്യമില്ലെന്നും ഷിയാസ് പറഞ്ഞു.

മുൻപ് രമേശ് പിഷാരടി അഖിൽ മാരാരെക്കുറിച്ചു പറഞ്ഞ ചോദ്യങ്ങൾക്ക് മറുപടിയുമായും ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. അഖിൽ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ലെന്നും ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് പുള്ളിയുടെ വിചാരം എന്നുമാണ് ഷിയാസ് പറഞ്ഞത്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം