അഖിൽ മാരാർ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ നീക്കം?

ബിഗ്‌ബോസ് താരവും സംവിധായകനും നടനുമായ അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20യിലേക്ക്. അഖിൽ ഇന്ന് വൈകീട്ട് ട്വന്റി 20യിൽ അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബ് വിളിച്ച വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും.

നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ അഖിൽ മാരാർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്ന വ്യക്തിയാണ് അഖിൽ മാരാർ. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായും അടുപ്പമുണ്ട്. നേരത്തെ അഖിൽ മാരാർ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വത്തിനിടെ ബിജെപി നടത്തിയ സർവെയിൽ കൊട്ടാരക്കരയിൽ അഖിൽ മാരാർക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തി. എന്നാൽ ബിജെപി ക്യാംപ് അഖിൽ മാരാരെ ബന്ധപ്പെട്ടെങ്കിലും ബിജെപിയിൽ ചേരാൻ വിസമ്മതിച്ചു. തുടർന്നാണ് സഖ്യകക്ഷിയായ ട്വന്റി 20 യിൽ ചേരുകയെന്ന നിർദേശം ഉയർന്നത്. ഇതിനോട് അഖിൽ മാരാർ അനുകൂലമായി പ്രതികരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്