എ.കെ.ജി സെന്റര്‍ ആക്രമണം; ഇങ്ങനെ ഒരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഢികളല്ല കോണ്‍ഗ്രസുകാരെന്ന് ടി.സിദ്ദീഖ്

എകെജി സെന്റര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ടി സിദ്ദീഖ് എംഎല്‍എ. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നല്‍കുകയും വേണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത് പോലെയോ, ശ്രീ കോടിയേരി ബാലകൃഷ്ണന്റെ വീടിനും നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ കിട്ടാതെ പോകരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കേരളം മാത്രമല്ല, ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ് നോക്കുമ്പോള്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാര്‍. ഇന്നലെ രാത്രി എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്. അത് കൊണ്ട് എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് മറ്റാരേക്കാളും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമണം അങ്ങേയറ്റം അപലപനീയമാണു. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നല്‍കുകയും വേണം. ആഭ്യന്തര വകുപ്പിന്റെ മൂക്കിനു താഴെ പോലീസ് കാവല്‍ നില്‍ക്കുന്ന എകെജി സെന്ററിനു പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ന് ആളുകള്‍ അടക്കം പറയുമ്പോള്‍ പ്രതികളെ പിടിച്ച് സത്യം പുറത്ത് കൊണ്ട് വരാന്‍ സര്‍ക്കാറിനു കഴിയണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത് പോലെയോ, ശ്രീ കോടിയേരി ബാലകൃഷ്ണന്റെ വീടിനും നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ കിട്ടാതെ പോകരുത്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമിച്ചിട്ട് പോലും കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ച് വിടുകയോ സിപിഎം ഓഫീസുകള്‍ തകര്‍ക്കുകയോ ചെയ്യാതിരുന്നത് കോണ്‍ഗ്രസിന്റെ നിലപാട് അക്രമം അല്ലാത്തത് കൊണ്ട് തന്നെയാണ്. ബോംബ് രാഷ്ട്രീയവും വടിവാള്‍ രാഷ്ട്രീയവും കേരളത്തില്‍ പയറ്റുന്നത് ആരാണെന്ന് നമുക്കറിയാവുന്നതാണു. സംഘടിതമായി വന്ന് കെപിസിസി ഓഫീസ് അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട് അക്രമിച്ചപ്പോഴും എകെജി സെന്റര്‍ അവിടെ തന്നെ ഉണ്ടായിരുന്നു. അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച് നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാന്‍ പോലും പാര്‍ട്ടി അനുവദിച്ചില്ല. ജനാധിപത്യത്തില്‍ അതിന്റെ ആവശ്യം ഇല്ല എന്ന് കോണ്‍ഗ്രസിനറിയാം.

ഇന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കേരളം മാത്രമല്ല; ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ് നോക്കുമ്പോള്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാര്‍. ഇന്നലെ രാത്രി എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്. അത് കൊണ്ട് എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് മറ്റാരേക്കാളും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ