'മൂന്നാമതൊരു എം.എൽ.എയെ കിട്ടിയത് ചിട്ടയായ പ്രവർത്തനത്തിലൂടെ';  മന്ത്രിസ്ഥാനം വെച്ചുമാറേണ്ട കാര്യമില്ലെന്നും എ.കെ ശശീന്ദ്രൻ

മാണി സി കാപ്പൻ പാലായിൽ ജയിക്കുമെന്ന് ഉറപ്പിച്ചതോടെ, എൻസിപിയുടെ മന്ത്രിസ്ഥാനം വെച്ചുമാറേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. ഏറെക്കാലത്തിന് ശേഷം എൻസിപിയ്ക്ക് മൂന്നാമതൊരു എംഎൽഎയെ കിട്ടിയത് ചിട്ടയായ പ്രവർത്തനത്തിലൂടെയാണ്. ബിജെപിയുടെ വോട്ട് എൽഡിഎഫ് വാങ്ങിയെന്ന ആരോപണം കഴമ്പില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

“കള്ളൻ കപ്പലിൽ തന്നെ” എന്ന ജോസ് ടോമിന്‍റെ പ്രതികരണത്തിൽ എല്ലാമുണ്ട്. യുഡിഎഫിന് വോട്ട് കുറഞ്ഞതിൽ പഴിചാരേണ്ടത് അവരെ തന്നെയാണെന്നും ശശീന്ദ്രൻ ആരോപിച്ചു.

കെ എം മാണിയെ പോലുള്ളൊരു അതികായന്‍റെ നിര്യാണത്തിന് ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആ മുന്നണിയെയും സ്ഥാനാർത്ഥിയെയും പരാജയപ്പെടുത്തി എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചെങ്കിൽ അത് അട്ടിമറി വിജയം തന്നെയാണെന്ന് ശശീന്ദ്രൻ.

കാലാകാലങ്ങളായി എൽഡിഎഫിനെ തോൽപ്പിച്ചു കൊണ്ടിരിക്കുന്ന മണ്ഡലത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ നിൽക്കുന്നതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.  വോട്ടെണ്ണൽ അഞ്ചാം റൗണ്ടിൽ കടന്നിട്ടും ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ ലീഡ് നിലനിർത്തുകയാണ്.

ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട്, മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിര്‍ത്തി. 565 വോട്ടുകളുടെ ലീഡാണ് രാമപുരത്ത് കാപ്പൻ നേടിയത്. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ 751 വോട്ടുകളുടെ ലീഡ്. മൂന്നാം റൗണ്ടിൽ കടനാട് എണ്ണി ക്കഴിഞ്ഞപ്പോൾ 1570 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മാണി സി കാപ്പന്. മേലുകാവിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ കാപ്പന് 2181 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്