സിനിമാമേഖലയില്‍ ലഹരി ഉപയോഗം ഞെട്ടിപ്പിക്കുന്ന കാര്യം; തെളിവ് നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ. കെ ബാലന്‍

സിനിമാ മേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ.കെ ബാലന്‍. നിർമ്മാതാക്കൾ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിർമ്മാതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ലഹരി ഉപയോഗത്തെ കുറിച്ച് ആധികാരികമായി തെളിവോടെ പറഞ്ഞാല്‍ സർക്കാര്‍ ശക്തമായ നടപടിയെടുക്കും.‌ റെയിഡ് നടത്താന്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമില്ല. വര്‍ത്തമാനം മാത്രം പോരാ, സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി എ.കെ ബാലന്‍  പറഞ്ഞു.

സിനിമാ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള നിര്‍മ്മാതാക്കളുടെ ആരോപണം ശരിവെച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജും രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാടെന്നും ബാബുരാജ് പറഞ്ഞിരുന്നു. സിനിമാ മേഖലയിൽ ലഹരി ഉപയോഗം കൂടുന്നു എന്ന നിർമ്മാതാക്കളുടെയും ബാബുരാജിന്റെയും പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

Latest Stories

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ