എ.കെ ആന്റണി കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ സാക്ഷി; ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല: എ.വിജയരാഘവന്‍

കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ സാക്ഷിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് അടുത്തിടെ ഉണ്ടായ തര്‍ക്കങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തകര്‍ച്ചയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇത്രയും വര്‍ഷം ഡല്‍ഹിയില്‍ ആയിരുന്ന ആന്റണി കേരളത്തിലേക്ക് മടങ്ങുമ്പോള്‍ കോണ്‍ഗ്രസ് എവിടെ എത്തി നില്‍ക്കുന്നുവെന്ന് പരിശോധിക്കണമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മോഡല്‍ പഠിക്കാനായി ചീഫ് സെക്രട്ടറിയടക്കമുള്ളവരുടെ സംഘം ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന വിഷയത്തില്‍ രാഷ്ട്രീയം രാഷ്ട്രീയമായിത്തന്നെ തുടരും. ഇടതുപക്ഷ സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. അതില്‍ വെള്ളം ചേര്‍ത്തിട്ടില്ലന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകളില്ലാത്ത പ്രതിപക്ഷമാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി