ആലപ്പുഴയിൽ എയിംസ്; സർക്കാർ സ്ഥലം ഏറ്റെടുത്തത് രേഖാമൂലം അറിയിക്കുകയാണെങ്കിൽ തുടർനടപടിയെന്ന് സുരേഷ് ഗോപി

ആലപ്പുഴയിൽ എയിംസ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ തുടർനടപടി ഉണ്ടാകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും മന്ത്രി അറിയിച്ചു.

സ്ഥലം സർക്കാർ രേഖാമൂലം അറിയിക്കണം. തൃശ്ശൂരിലും എവിടെ പദ്ധതി നടപ്പാക്കാൻ പറ്റും എന്നത് രേഖാമൂലം അറിയിക്കാൻ സർക്കാർ തയ്യാറാകണം. അങ്ങനെയെങ്കിൽ പദ്ധതി യാഥാർത്ഥ്യമാക്കാം എന്ന് ജെപി നദ്ദ തന്നെ അറിയിച്ചതാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. അതേസമയം നേരത്തെ എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്‌ത്‌ ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.

ബിജെപിയുടെ എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റി തന്നെ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, എയിംസ് കേരളത്തിൽ എവിടെ വന്നാലും സ്വാഗതം ചെയ്യും എന്നാണ് ബിജെപിയുടെ നിലപാട്. ഓരോ ജില്ലാ കമ്മിറ്റിക്കാരും എവിടെ വേണം എന്ന് ആവശ്യപ്പെടുമെന്നും കേന്ദ്രം അതിൽ തീരുമാനം എടുക്കുമെന്നും എം.ടി. രമേശ് വ്യക്തമാക്കിയിരുന്നു. അതിനിടെ ശബരിമല വിഷയത്തിലും സുരേഷ് ​ഗോപി പ്രതികരിച്ചു. താൻ ഭക്തനാണ് എന്നായിരുന്നു പ്രതികരണം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്