ഒപ്പം ചേരണമെങ്കില്‍ അണ്ണാമലയെ മാറ്റണമെന്ന് എഐഎഡിഎംകെ; അണ്ണാമലയ്ക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം നഷ്ടമായേക്കും

അണ്ണാമലയ്ക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന. ഒപ്പം ചേരണമെങ്കില്‍ അണ്ണാമലയെ മാറ്റണമെന്ന എഐഎഡിഎംകെയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന. പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറിയ അണ്ണമലൈയ്ക്ക് വലിയ തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ.

എഐഎഡിഎംകെ യുമായി സഖ്യസാധ്യത തുറന്ന സാഹചര്യത്തില്‍ ആണ് ബിജെപിയുടെ നിര്‍ണായകനീക്കം. അണ്ണാമലയെ അമിത് ഷാ തന്നെ കാര്യങ്ങള്‍ ധരിപ്പിച്ചു. ജാതി സമവാഖ്യങ്ങള്‍ കൂടി കണക്കിലെടുത്ത് നൈനാര്‍ നാഗേന്ദ്രനെയോ എല്‍ മുരുകനെയോ അധ്യക്ഷന്‍ ആക്കിയേക്കും. പാര്‍ട്ടി നേതാക്കളുമായി ആസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും തമിഴനാട് ബിജെപി യുടെ മുഖം അണ്ണാ മലൈ തന്നെയായിരുന്നു.

അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയാല്‍ ദേശീയ തലത്തില്‍ മറ്റ് ചുമതലകള്‍ നല്‍കാന്‍ ആകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അണ്ണാമലൈയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് എടപ്പാടി പളനിസ്വാമി അമിത് ഷായെ അറിയിച്ചിരുന്നു. പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറിയ അണ്ണമലൈയ്ക്ക് ഒടുവില്‍ എഐഎഡിഎംകെയുടെ വിലപേശല്‍ തിരിച്ചടിയാവുകയാണ്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ