'പാര്‍ട്ടി നിലപാടും, ഭരണഘടനയും അംഗീകരിക്കാത്തവര്‍ പുറത്ത്', താക്കീതുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ഐ.എന്‍.എല്‍ മാന്തരയോഗം നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. . പാര്‍ട്ടി നിലപാടിനും ഭരണഘടനയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് അദ്ദേഹം താക്കീത് നല്‍കി. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും.

വിഷയത്തില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എ.പി അബ്ദുല്‍ വഹാബ് , സി. സി നാസര്‍ കോയ എന്നിവരടക്കമുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് ഒരു നേതാവിനെ നോക്കിയല്ല. സമാന്തര യോഗം വിളിച്ചത് അച്ചടക്ക ലംഘനമാണ്. മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കുമെന്ന് ുറയുന്നത് അ്തിമോഹമാണെന്നും ദേവര്‍കോവില്‍ വ്യക്തമാക്കി.

ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് കോാഴിക്കോട് യോഗം ചേര്‍ന്നത്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി എ പി അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും ട്രഷററായി വഹാബ് ഹാജിയേയും യോഗത്തില്‍ തിരഞ്ഞെടുത്തിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുള്‍ വഹാബിന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു.

ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് എ.പി അബ്ദുല്‍ വഹാബ് ഉന്നയിച്ചത്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ.എന്‍.എല്‍ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാന്‍ കാരണമെന്നും അബ്ദുല്‍ വഹാബ് അവകാശപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണ്. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഐ.എന്‍.എല്‍ യോഗങ്ങള്‍ മാറിയെന്നും അബ്ദുല്‍ വഹാബ് കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ