യുഡിഎഫ് സർക്കാരിലെ ലീഗ്‌ മന്ത്രിമാരിൽ ധാരണയായി; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഷംസുദ്ദീന് വിദ്യാഭ്യാസം

യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. അഞ്ച് മന്ത്രിമാരുടെ പട്ടികയാണ് ലീഗ് തയ്യാറാക്കിയിട്ടുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി തുടങ്ങിയവർ മന്ത്രിമാരാകും. അഞ്ച് മന്ത്രിസ്ഥാനം യുഡിഎഫിൽ ആവശ്യപ്പെടും. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുന്നതിനിടെയാണ് ലീഗിനുള്ളിലെ ധാരണ സംബന്ധിച്ച വിവരം പുറത്തുവരുന്നത്.

മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് പാർട്ടിയിൽ ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽനിന്ന് മന്ത്രിസ്ഥാനം വഹിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഉൾപ്പെടെ ആവശ്യപ്പെടാനാണ് ലീഗിന്റെ തീരുമാനം.

പി.കെ. കുഞ്ഞാലിക്കുട്ടി- ഐടി, വ്യവസായം, എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, വി.ഇ. അബ്ദുൾ ഗഫൂർ– പൊതുമരാമത്ത്, കെ.എം. ഷാജി- തദ്ദേശ സ്വയംഭരണ വകുപ്പ്, പി.കെ. ബഷീർ- ന്യൂനപക്ഷം, പ്രവാസി ക്ഷേമം എന്നിങ്ങനെയാണ് ധാരണയായിട്ടുള്ളത്. അതേസമയം, കോഴിക്കോടിന് ഒരു മന്ത്രി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ജില്ലയിൽ ആറുപേരാണ് ലീഗിൽനിന്ന് വിജയിച്ചത്. അതിനാൽ തന്നെ ജില്ലയിൽനിന്ന് മന്ത്രി വേണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുമുണ്ട്. കാസർകോട്ടുനിന്നും സമാനമായ ആവശ്യമുണ്ട്.

Latest Stories

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം' വേണ്ട; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്

മന്ത്രിമാരെ ഇന്നറിയാം, വകുപ്പ് വിഭജനത്തില്‍ ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ഘടകകക്ഷികള്‍ക്ക് പൂര്‍ണമായി വഴങ്ങില്ല; വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കാനും ആലോചന

സ്വർണ വിലയിൽ ഇടിവ്; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; വി. ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

മുതിർന്ന എംഎൽഎമാരെ ഒഴിവാക്കുന്നത് അനൗചിത്യം; അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം : രമേശ് ചെന്നിത്തല

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചു

രണ്ടും കല്പിച്ച് ഫ്രാൻസ്; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; നായകൻ എംബാപ്പെ തന്നെ

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കടുത്ത നടപടികളിലേക്ക്; ഉടൻ പരിഹാരം കാണണമെന്ന് ആവശ്യം

വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം; മോൻസ് ജോസഫും അപു ജോൺ ജോസഫും പരിഗണനയിൽ, 5 മന്ത്രിമാർ വേണമെന്ന നിലപാടിൽ ലീഗ്