ആദ്യരാത്രി കഴിഞ്ഞ് ഭാര്യയുടെ പണവും സ്വര്‍ണവുമായി മുങ്ങി; യുവാവിനെ ആദ്യഭാര്യയുടെ വീട്ടില്‍ നിന്ന് പൊക്കി

ആദ്യരാത്രിക്ക് പിറ്റേന്ന് ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. കായംകുളം തേക്കടത്ത് തറയില്‍ അസ്ഹറുദീന്‍ റഷീദ് (30) ആണ് അറസ്റ്റിലായത്. വധുവിന്റെ പിതാവിന്റെ പരാതിയില്‍ ഇയാളെ അടൂര്‍ പൊലീസ് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.

ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസ്ഹറുദീനും പഴകുളം സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ആദ്യരാത്രി വധുവിന്റെ വീട്ടില്‍ ഇവര്‍ ചിലവിട്ടു. പുലര്‍ച്ച മൂന്നോടെ സുഹൃത്തിന് അപകടം പറ്റിയെന്നും പറഞ്ഞ് യുവാവ് വധുവിന്റെ വീട്ടില്‍ നിന്നും പോയി.

പിന്നീട് ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായി. തുടര്‍ന്ന് വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയായ യുവതിയെ ഇയാള്‍ വിവാഹം കഴിച്ചുവെന്ന് മനസിലായി. തുടര്‍ന്ന് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും ഇയാളെ പൊലീസ് പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ