'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്ലോ മോഷനില്‍ കോടതിയുടെ പടിക്കെട്ടുകള്‍ ഇറങ്ങി വരുന്ന വിഡിയോ റീലാക്കിയിരുന്നു. ഇതില്‍ മാസ് ബിജിഎമ്മിന്റെ അകമ്പടിയോടെ കൂളിങ് ഗ്ലാസ് ധരിച്ച് മൊബൈലില്‍ സംസാരിച്ചാണ് വരുന്നത്. പാര്‍ക്കര്‍ ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇത്തരത്തില്‍ ഒന്നിലധികം വിഡിയോകള്‍ ഉള്ളത്.

ഈ വിഡിയോകളെ വിമര്‍ശിച്ച സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് പാര്‍ക്കര്‍ ഫോട്ടോഗ്രഫി. ‘ഉളുപ്പുണ്ടോ’ എന്ന് കമന്റിട്ട ഒരു യുവതിയോട് അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീയാണെന്നും നിന്റെ ഊഴത്തിനായി കാത്തിരുന്നോളാനുമാണ് മറുപടി കൊടുത്തത്. വിമര്‍ശിക്കുന്ന പുരുഷന്മാരോട് കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള മറുപടിയാണ് ഇതേ അക്കൗണ്ടില്‍ നിന്നും വരുന്നത്. ഇവരുടെ വീട്ടിലുള്ള സ്ത്രീകള്‍ക്ക് നേരെയും ബലാത്സംഗ ഭീഷണിയുണ്ട്. പള്‍സര്‍ സുനിയെ ന്യായീകരിച്ചും ലവ്, ഫയര്‍ ഇമോജികളും കമന്റിട്ടവരും നിരവധിയാണ്. 10,000ല്‍ അധികം ലൈക്കുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്.

എസ്‌യുവിക്ക് മുന്നില്‍ സിഗരറ്റ് കത്തിക്കുന്ന സുനിലിന്റെ വിഡിയോയും ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമകളിലെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ച് എല്ലാ റീലിലും സിഗരറ്റ് കത്തിക്കുന്നതും പുകയൂതി വിടുന്നതും ഒക്കെ കാണിക്കുന്നുണ്ട്. ഒടുവില്‍ പങ്കുവച്ച പള്‍സര്‍ സുനിയുടെ വിഡിയോ തിരിച്ച് വന്നിരിക്കും എന്നാണ് കമന്റിലുള്ളത്. എന്നാല്‍ ഇത് വാര്‍ത്തയാവുകയും വിമര്‍ശിച്ച് കമന്റുകള്‍ വരികയും ചെയ്തതോടെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ്.

Latest Stories

ജയ്‌സ്വാളിന് പകരം എന്തിനാണ് അവർ രോഹിതിനെ തിരഞ്ഞെടുത്തത്, സിലക്ടർമാർ ജയ്‌സ്വാളിനോട് മാപ്പ് പറയണം: സഞ്ജയ് മഞ്ജരേക്കർ

'15 വയസുള്ള വൈഭവിനെതിരെ ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് ശരിയല്ല'; ഗുജറാത്ത് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

ടി-20 ഫോർമാറ്റിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ നന്നായി പരിശ്രമിക്കുകയാണ്: ശുഭ്മൻ ഗിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ