അമിത വേഗത്തിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം; ഇടിച്ചിട്ട ശേഷം വാഹനം നിറുത്താതെ പോയി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ ഏച്ചൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിപിഒ ലിതേഷിനെയാണ് സംഭവത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ എം അജിത് കുമാറിന്റേതാണ് നടപടി.

മുണ്ടേരി സഹകരണ സംഘം ജീവനക്കാരിയായ ബീനയാണ് അപകടത്തില്‍ മരിച്ചത്. റോഡിന് ഇടതുവശത്തുകൂടി നടന്നുപോയ ബീനയെ പിന്നിലൂടെ അമിത വേഗതയിലെത്തിയ കാര്‍ റോഡിന് പുറത്തിറങ്ങി ഇടിച്ചുവീഴ്ത്തുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം സിപിഒ ലിതേഷ് കാര്‍ നിറുത്താന്‍ തയ്യാറാകാതെ വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു.

അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ നടപ്പാതയോട് ചേര്‍ന്ന് നടന്നുപോകുകയായിരുന്ന ബീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനം നിറുത്താതെ അമിത വേഗതയില്‍ ഓടിച്ചുപോയ ലിതേഷിനെ നാട്ടുകാര്‍ തടഞ്ഞുനിറുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ബീനയെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ ബീന അപകടസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ