'ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും ഇദ്ദേഹം': അഡ്വ ജയശങ്കർ

മോഫിയയുടെ മരണത്തിൽ ആരോപണവിധേയനായ ആലുവ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ. സുധീറിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിൽ പരിഹാസവുമായി അഡ്വ ജയശങ്കർ. രാജഭരണം ആയിരുന്നെങ്കിൽ സി.ഐക്ക് വീരശൃംഖല കിട്ടിയേനെ. ജനകീയ സർക്കാർ ഒരു ഗുഡ് സർവീസ് എൻട്രി എങ്കിലും നൽകി ആദരിക്കേണ്ടതാണ് എന്ന് ജയശങ്കർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും സി.എൽ. സുധീർ തന്നെയാണെന്നും ജയശങ്കർ പറഞ്ഞു.

അഡ്വ ജയശങ്കറിന്റെ കുറിപ്പ്:

കർത്തവ്യ വ്യഗ്രനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെടുക: ഗാർഹിക പീഡനത്തിനു പരാതി കൊടുത്ത നിയമ വിദ്യാർത്ഥിനിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ആക്ഷേപിച്ചു മരണത്തിലേക്ക് തളളിവിട്ട ആലുവ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ.സുധീർ. കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും ഇദ്ദേഹം തന്നെ.

രാജഭരണം ആയിരുന്നെങ്കിൽ വീരശൃംഖല കിട്ടിയേനെ. ജനകീയ സർക്കാർ ഒരു ഗുഡ് സർവീസ് എൻട്രി എങ്കിലും നൽകി ആദരിക്കേണ്ടതാണ്.

ബിഗ് സല്യൂട്ട്, സുധീർ സാർ!!

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ