"ചെന്നിത്തല- സുരേന്ദ്രന്‍- ഏഷ്യാനെറ്റ് ഗൂഢാലോചന സഖാക്കള്‍ ജനമദ്ധ്യത്തില്‍ തുറന്നു കാട്ടണം": അഡ്വ എ. ജയശങ്കര്‍

പി.എസ്‌.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തിൽ വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെയും പബ്ലിക് സര്‍വീസ് കമ്മീഷനെയും സി.പി.എം നേതാവ് എം.ബി രാജേഷിനെയും പരിഹസിച്ച് അഡ്വ എ ജയശങ്കര്‍.

എ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

എക്സൈസില്‍ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സര്‍ക്കാരിനെയും കേരള പബ്ലിക് സര്‍വീസ് കമ്മീഷനെയും അപകീര്‍ത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ്.
കേരള ചരിത്രത്തില്‍ ഏറ്റവും അധികം യുവ സഖാക്കള്‍ക്കു പണി കൊടുത്തത് ഈ സര്‍ക്കാരാണ്. ഇനിയും ഒരുപാട് പേര്‍ക്കു പണി കൊടുക്കാന്‍ സര്‍ക്കാരും പിഎസ്സിയും പ്രതിജ്ഞാബദ്ധമാണ്.

അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാര്‍ട്ടിയോ സര്‍ക്കാരോ പാവം പിഎസ്സി ചെയര്‍മാനോ ഉത്തരവാദിയല്ല.
ചെന്നിത്തല-സുരേന്ദ്രന്‍- ഏഷ്യാനെറ്റ് ഗൂഢാലോചന സഖാക്കള്‍ ജനമധ്യത്തില്‍ തുറന്നു കാട്ടണം.

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയും പിഎസ്സിയുടെ കാര്യശേഷിയും എന്ന വിഷയത്തില്‍ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ല.

https://www.facebook.com/AdvocateAJayashankar/posts/3037345419728497

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി