എന്‍ എസ് എസ് ആസ്ഥാനത്ത് പോയി കോണ്‍ഗ്രസിലെ ആരും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് അടൂര്‍ പ്രകാശ്; തരൂര്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രം

എന്‍ എസ് എസ് – എസ് എന്‍ ഡി പി ഐക്യനീക്കത്തില്‍ നിന്ന് എന്‍ എസ് എസ് പിന്മാറിയ വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വിഷയത്തില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് പോയി കോണ്‍ഗ്രസിലെ ആരും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചുരുക്കി കാണിക്കരുതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ച് ആശങ്കയും എന്‍ എസ് എസിന്റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാര്‍ട്ടി തീരുമാനമെന്നും യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ശശി തരൂര്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. തരൂര്‍ എഐസിസിവര്‍ക്കിംഗ് പ്രസിഡന്റായി പാര്‍ട്ടിയില്‍ സജീവമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തരൂര്‍ സി പിഎമ്മിലേക്ക് പോകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന സിപിഎം ആവശ്യം അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. ആരെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു സ്വര്‍ണ്ണക്കൊള്ള വിഷയം ജനങ്ങളിലെത്തിക്കുന്നതില്‍ യു ഡി എഫ് വിജയിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യരംഗം പൂര്‍ണ്ണമായും തകര്‍ന്നെന്ന് പരിഹസിച്ച അടൂര്‍ പ്രകാശ് കോന്നി മെഡിക്കല്‍ കോളേജിന്റെ അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കോന്നിയില്‍ വെച്ച് ജില്ലാ കളക്ടര്‍ക്ക് അപകടം സംഭവിച്ചപ്പോള്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണെന്നും എന്തുകൊണ്ടാണ് കളക്ടറെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ