എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട്ടേക്ക്; എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദ്ദേശം

പാലക്കാട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി പൊലീസ്. കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേയക്ക് പുറപ്പെട്ടു. ഡിജിപി അനില്‍കാന്തിന്റെ അടിയന്തര നിര്‍ദ്ദേശ പ്രകാരമാണ് എഡിജിപി പാലക്കാട് എത്തുന്നത്.

വിജയ് സാഖറെയുടെ നേതൃത്വത്തില്‍ സുരക്ഷ വിപുലീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. അദ്ദേഹം പാലക്കാട് ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിനും മേല്‍നോട്ടം വഹിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട്ടേയ്ക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. എറണാകുളം റൂറലില്‍ നിന്ന് കെഐപി വണ്ണിന്റെ ബറ്റാലിയണ്‍ പാലക്കാട്ടേയ്ക്ക് പുറപ്പെട്ടു.300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക.

അതേ സമയം എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കള്‍ക്ക് സംരക്ഷണം നല്‍കും. ജില്ലകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലെ എലപ്പുള്ളിയില്‍ കൊലചെയ്യപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയിലാണ് വിലാപയാത്ര.

പാലക്കാട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട്ടെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. രണ്ട് ബൈക്കിലായെത്തിയ അഞ്ചംഗ അക്രമി സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. കടമുറിയില്‍ കയറി വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം നാളെ നടത്തും.

ഇന്നലെ ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. കൊലയാളി സംഘത്തിനായുള്ള പൊലീസിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണ്.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ