മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടിയ എഡിജിപി എംആര്‍ അജിത്കുമാറിന് മെഡല്‍ നല്‍കരുതെന്ന് ഡിജിപി. പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നേരിടുന്നതിനാല്‍ അജിത്കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി.

സാധാരണയായി മെഡല്‍ പ്രഖ്യാപിച്ചാലും ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മെഡല്‍ നല്‍കാറില്ല. ഇതേ തുടര്‍ന്ന് അന്വേഷണം നേരിടുന്നതിനാല്‍ എഡിജിപി എംആര്‍ അജിത്കുമാറിന് മെഡല്‍ നല്‍കരുതെന്ന് ഡിജിപി മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചു. അജിത്കുമാറിനൊപ്പം ഹരിശങ്കര്‍ ഐപിഎസും മെഡലിന് അര്‍ഹത നേടിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മെഡല്‍ ദാന ചടങ്ങ് നടക്കുക. നിലമ്പൂര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു എഡിജിപിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസ് ക്യാമ്പിലെ മരം മുറി, സ്വര്‍ണക്കടത്ത്, പൂരം കലക്കല്‍ തുടങ്ങിയ ആരോപണങ്ങളായിരുന്നു പിവി അന്‍വര്‍ ഉന്നയിച്ചത്.

Latest Stories

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു