നവകേരള സദസ്സിലെ സുരക്ഷാപ്രവർത്തനത്തിന് പ്രത്യേക അംഗീകാരം; 'മികച്ച' സേവനത്തിന് പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ നീക്കം

നവകേരള സദസിലെ പൊലീസിന്റെ മികച്ച രീതിയിലുള്ള സുരക്ഷാപ്രവ്ര‍ത്തനത്തിന് അംഗീകാരം നൽകാൻ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്.സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.ജി. വരെയുള്ളവര്‍ക്കാണ് പ്രത്യേക അംഗീകാരം. ഇവരുടെ പ്രകടനം വിലയിരുത്തി ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാനും നീക്കമുണ്ട്.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരംവരെയുള്ള നവകേരള സദസിന്റെ യാത്ര സംഘര്‍ഷഭരിതമായിരുന്നു. പലയിടത്തും പോലീസിനെ മറികടന്ന് ഡി.വൈ.എഫ്.ഐയാണ് പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്തത് എന്നതും വാസ്തവം. മാത്രവുമല്ല ചട്ടങ്ങൾ മറികടന്ന് പ്രതിഷേധക്കാരെ തല്ലിയൊതുക്കാൻ ഗൺമാനും, സുരക്ഷാ ഉദ്യോഗസ്ഥരും സ്വാകരിച്ച ക്രൂരനടപടികളും ഏരെ വിമർശനങ്ങൾക്ക് വിഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ സേവനങ്ങൾക്ക് അംഗീകാരം നൽകുന്നത്.

സാധാരണഗതിയില്‍ മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേരിടൽ തുടങ്ങിയവയ്ക്കാണ് പോലീസിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി പോലുള്ള ആദരം നല്‍കാറുള്ളത്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച പോലീസുകാര്‍ക്കും സീസണ്‍ കഴിയുമ്പോള്‍ ഈ ആദരം നല്‍കാറുണ്ട്. ഈ ഗണത്തിലേക്കാണ് നവകേരള സദസ്സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ