ആശമാരുടെ അധിക വേതനം; ബിജെപി, യുഡിഎഫ് പ്രചാരണം തട്ടിപ്പെന്ന് എം ബി രാജേഷ്

യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആശവര്‍ക്കര്‍മാര്‍ക്ക് പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. അപ്രായോഗികമായ തീരുമാനമെന്നും സര്‍ക്കാര്‍ അനുമതി നൽകുമോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശമാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനിടെ ഇടതു മുന്നണിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ കൂടി ലക്ഷ്യമിട്ടാണ് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അധിക സഹായം തീരുമാനിച്ചത്. ആയിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് പഞ്ചായത്തുകളും നഗരസഭകളും പ്രഖ്യാപിച്ചത്. 23 തദ്ദേശ സ്ഥാപനങ്ങളാണ് അധികസഹായം തീരുമാനിച്ചത്.

അതേ സമയം സര്‍ക്കാര്‍ മാനദണ്ഡത്തിനും ചട്ടത്തിനും അനുസൃതമായാണ് തീരുമാനമെന്നാണ് സഹായം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുട നിലപാട്. എന്നാൽ ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ആരോഗ്യം, ക്ഷേമം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവാക്കാമെന്ന് പഞ്ചായത്തിരാജ്,മുനിസിപ്പാലിറ്റി നിയമം പറയുന്നത്. എന്നാൽ തോന്നുംപടി ചെലവഴിക്കാനാകില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷം. തനതു ഫണ്ടിലെങ്കിലും പ്രൊജക്ട് നടപ്പാക്കാൻ ജില്ലാ ആസൂത്രണ സമിതികളുടെ അനുമതി വേണം.

Latest Stories

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ