ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പീഡന പരാതിയുമായി നടി; ഡിജിപിയ്ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നല്‍കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമ ലോകത്ത് നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മിമിക്രി ലോകത്ത് നിന്ന് സിനിമയിലേക്കെത്തിയ ജാഫര്‍ ഇടുക്കിക്കെതിരെയാണ് ഒടുവിലായി ലൈംഗിക പീഡന പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയാണ് ജാഫര്‍ ഇടുക്കിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

യുവതിയുടെ പരാതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നിരിക്കുന്നത്. പരാതിക്കാരിയായ നടി ഡിജിപിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. ഓണ്‍ലൈനായാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിന്റെ സെറ്റിലാണ് അതിക്രമം നടന്നതായി പരാതിയുള്ളത്.

നേരത്തെ പരാതിക്കാരിയായ നടി മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഫര്‍ ഇടുക്കിക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്ര മേനോന്‍ ചിത്രത്തിന്റെ സെറ്റില്‍ അതിക്രമം നടന്നതുമായി ബന്ധപ്പെട്ട് നടി അഭിമുഖത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോന് എതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകനും ചാനലിനും എതിരെ ബാലചന്ദ്രമേനോന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ