നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കൂടുതൽ പരിശോധന വേണം എന്ന പ്രോസിക്യൂഷൻ ആവശ്യമാണ് വിചാരണ കോടതി തള്ളിയത്. മെമ്മറി കാർഡ് പരിശോധിക്കണം എന്ന ആവശ്യത്തിൽ കൃത്യത വരുത്താൻ പ്രോസിക്യൂഷൻ തയ്യാറായിട്ടില്ല എന്ന് ഹണി എം വർ​ഗീസിന്റെ വിധിയിൽ വ്യക്തമാക്കി.

മെയ് 9 ന് ഈ ആവശ്യം തള്ളിയതാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണ ഉദ്യോ​ഗസ്ഥന് ഉത്തരവ് അയച്ചിരുന്നെന്നും ഉത്തരവ് കെെപറ്റാത്തത് എന്ത് കൊണ്ടെന്നും കോടതി ചോദിച്ചു. പ്രോസിക്യൂഷൻ വിധി കൈപ്പറ്റാത്തതിനാൽ പോലീസ് സ്റ്റേഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഹണി എം വർ​ഗീസ് പറഞ്ഞു.

ആലോചന ഇല്ലാത്തതും ദുരുദ്ദേശത്തോടെയുള്ളതുമായ ഹർജിയാണ് പ്രോസിക്യൂഷന്റേത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം 2020 ജനുവരി 10 ന് ദൃശ്യങ്ങൾ തിരുവനന്തപുരം എഫ്എസ്എൽ പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിൽ എപ്പോഴാണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചിട്ടുള്ളത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

മെമ്മറി കാർഡ് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും സാന്നിധ്യത്തിൽ വിദഗ്ധരുടെ സഹായത്തോടെ വിചാരണാ ഘട്ടത്തിൽ മാത്രമാണ് ആക്സസ് ചെയ്തിട്ടുള്ളത്. കോടതിയുടെ സംരക്ഷണത്തിൽ ആണ് ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുള്ളത് എന്നും വിധിയിൽ വ്യക്തമാക്കിട്ടുണ്ട്. .

അതേസമയം, സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെ വ്യാഖ്യാനം വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസ് അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നീതി ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും അതിജീവിതയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു. അതിജീവിതയെ കണ്ടതിന് പിറകെ മുഖ്യമന്ത്രി ഡിജിപി, ക്രൈം എഡിജിപി എന്നിവരുമായി കേസ് അന്വേഷണം ചർച്ചചെയ്തു

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്