നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഫൊറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി നൽകിയ അന്വേഷണ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന് പിന്നാലെ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും പിന്മാറിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയതിന് പിന്നാലെയാണ് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ ഹർജി എത്തിയത്. ഇതുമായി ബന്ധപ്പെട്ട വിഷയം നേരത്തെ പരിഗണിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ പിന്മാറ്റം.

Latest Stories

മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി

'അഞ്ചുമണിക്ക് കളക്ടറുമായി സംസാരിച്ചപ്പോൾ ഫലം വന്നിരുന്നില്ല'; നിപ സ്ഥിരീകരണത്തിൽ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ എസ്ഐടി, പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

'സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുമ്പോൾ സമൂഹത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ വളർത്താൻ കാരണമാകുമോ എന്ന ആശങ്ക, നടപ്പാക്കേണ്ടത് സ്ത്രീശാക്തീകരണം'; നടി റിനി ആൻ ജോർജ്

'ഏതെല്ലാം വ്യവസ്ഥകൾ ലംഘിച്ചു എന്ന് വ്യക്‌തമാക്കണം, ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങൾ വ്യക്തിപരം'; 'അമ്മയുടെ' കാരണം കാണിക്കൽ നോട്ടീസിന് രാത്രി തന്നെ മറുപടി നൽകി അൻസിബ ഹസൻ

മാസപ്പടി കേസ്; വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും, ഹാജരാകുന്നതിൽ അവധി ചോദിച്ച പശ്ചാത്തലത്തിൽ നടപടി

പനിച്ച് വിറച്ച് കേരളം; പകർച്ചപ്പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേർ, 2 മരണം

ഡൽഹിയിൽ വീണ്ടും തീപിടുത്തം; മൂന്ന് പേർക്ക് ജീവൻ നഷ്ടമായി, ദുരന്തമുണ്ടായത് ഇന്ന് പുലർച്ചെയോടെ

ചുവന്ന കരങ്ങളോടെ റഫറി തൂക്കി; ഉദ്ഘാടന മത്സരത്തിൽ മൂന്ന് പേർക്ക് റെഡ് കാർഡ്