നടിയെ ആക്രമിച്ച കേസ്: നടി ഭാമയെ ഇന്ന് വിസ്തരിക്കും

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്ന് വിസ്തരിക്കും. പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്.

മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി പറഞ്ഞിരുന്നു. കേസില്‍ വ്യാഴാഴ്ച സാക്ഷി പറഞ്ഞ അമ്മ ഭാരവാഹി ഇടവേള ബാബു കൂറുമാറിയിരുന്നു.

ദിലീപ് നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു മാറ്റിയത്.

കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പരാതിപ്പെട്ടതായി ഇടവേള ബാബു നേരത്തേ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ അങ്ങനൊരു പരാതിയെപ്പറ്റി ഓര്‍ക്കുന്നില്ലെന്നാണ് ഇടവേള ബാബു വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും നേരത്തേ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെടുത്തു.

ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ