കാലടിയില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ

എറണാകുളം കാലടിയില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ഗുണ്ടാ സംഘങ്ങൾക്ക് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയുണ്ട്. ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന ഉത്തരവ് പൊലീസ് പാലിച്ചില്ലെന്നും സിപിഐ കാലടി ലോക്കൽ കമ്മിറ്റി ആരോപിച്ചു.

കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് സിപിഐ ആരോപിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തുണ്ടായിരുന്ന വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു.

ഒരുമാസം മുന്‍പ് ഇവിടെ സിപിഎമ്മില്‍ നിന്ന് നാല്‍പ്പതോളം പേര്‍ സിപിഐയിലേക്ക് മാറിയിരുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ ആയിരുന്നു തര്‍ക്കം. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികൾ എത്തി തല്ലിയെന്നും സിപിഐ ആരോപിക്കുന്നു. ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികള്‍ ആണെന്ന് പൊലീസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ