ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, 15 വയസുകാരിക്ക് കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് യുവാക്കൾ അറസ്റ്റില്‍

മലപ്പുറം ചങ്ങരംകുളത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിക്ക് കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട് സ്വദേശി ആബില്‍ എന്നിവരാണ് പിടിയിലായത്. 2023ലാണ് പ്രതികൾ പെൺകുട്ടിയെ കഞ്ചാവ് നൽകി പീഡനത്തിന് ഇരയാക്കിയത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

2023ലാണ് അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴി പതിനഞ്ച് വയസുകാരിയെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയോട് നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അജ്മല്‍ കുട്ടിയ്ക്ക് കഞ്ചാവ് നല്‍കി മയക്കിക്കിടത്തുകയും ആബിലിനൊപ്പം കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.

കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ഒരു ആശുപത്രിയില്‍ ചികിത്സ തേടി. കടുത്ത മാനസികാഘാതമേറ്റ പെണ്‍കുട്ടിയ്ക്ക് ഒന്നര വര്‍ഷത്തോളമായി കൗണ്‍സിലിങ് നല്‍കി വരികയാണ്. കൗണ്‍സിലിങിനിടെ പീഡനത്തിന്റെ വിശദവിവരങ്ങള്‍ കുട്ടി തുറന്നുപറയുകയും അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല