കണ്ണൂരില്‍ വനിതാ പോലീസിനെ തള്ളിമാറ്റി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട പ്രതി കോഴിക്കോട് പിടിയില്‍

കണ്ണൂര്‍ ടൗണ്‍പോലീസ് സ്റ്റേഷനില്‍നിന്ന് വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതി കോഴിക്കോട് പിടിയിലായി. മൊബൈല്‍ ടവര്‍ലോക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വ്യാപാരികളില്‍നിന്നു പണം തട്ടിപ്പ് നടത്തിയ തലശ്ശേരി ചിറക്കരയിലെ എ.കെ.സഹീറാണ് പിടിയിലായത്.

മൂന്നു ദിവസം മുന്‍പാണ് ടൗണ്‍സ്റ്റേഷനില്‍ നിന്ന് സഹീര്‍ ഓടിരക്ഷപ്പെട്ടത്.സഹീറിന്റെതെന്ന പേരില്‍ നല്‍കിയ ഫോണ്‍നമ്പറില്‍ പലതും വ്യാജമായിരുന്നു. ഓടിപ്പോയ പ്രതി മാഹി അഴിയൂരിലെ വീട്ടുപരിസരത്തുണ്ടെന്ന സംശയത്തില്‍ പോലീസ് സംഘം അവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മാഹിയില്‍നിന്നു കാസര്‍കോട്ടേയ്ക്കും പിന്നീട് കോഴിക്കോട്ടേയ്ക്കും യാത്രചെയ്തതായി അറിഞ്ഞ പോലീസ് കോഴിക്കോട്ടെത്തി വിവിധ ലോഡ്ജുകള്‍ പരിശോധിച്ചു. പിന്നീടാണ് പ്രതി ഒരു അനാഥലയത്തില്‍ ഒളിച്ച് താമസിക്കുകയാണ് എന്ന സൂചന ലഭിച്ചത്.

തലശ്ശേരിയിലെയും മറ്റും വ്യാപാരികളെ വഞ്ചിച്ച് പണം തട്ടിയെടുത്തെന്നാണ് സഹീറിനെതിരെയുള്ള കേസ്. മട്ടന്നൂര്‍ വെളിയമ്പ്രയിലെ മുഹമ്മദ് കാസിം എന്നയാളിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest Stories

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍