വിയ്യൂര്‍ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി; കോടതിയില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍

വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി ബന്ധുക്കളുടെ പരാതി. ലഹരി മരുന്ന് കേസില്‍ തടവില്‍ കഴിയുന്ന കണ്ണൂർ സ്വദേശിയായ 26 കാരൻ അര്‍ഷാദിനാണ് മര്‍ദ്ദനം ഏറ്റത്.  കോടതിയില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോടെ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തടവിലാണ്.

വീട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ അനുവദിക്കാത്തത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് ജയിലില്‍ കാണാത്തിയ ബന്ധുക്കളോട് അര്‍ഷാദ് പറഞ്ഞു. ഫോണ്‍ വിളിക്കാന്‍ അനുവദിക്കാതിരുന്ന ജയില്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ഷദ് രണ്ട് ദിവസം നിരാഹാരം കിടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഫോണ്‍ ചെയ്യാന്‍ അനുവദിക്കുകയും നിരാഹാരം അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസം  അദ്ദേഹത്തെ 6 ഓളം ജയില്‍ വാര്‍ഡന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഒന്നര ദിവസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് ഡിസ്ചാര്‍ജ് ചെയ്തത്.

മര്‍ദ്ദനം മറച്ച് പിടിച്ച ജയില്‍ അധികൃതര്‍ അപസ്മാര രോഗമാണ് ആശുപത്രിയില്‍ ഹാജരാക്കിയതിന് കാരണമായി പറയുന്നത്. എന്നാല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും മതിയായ ചികിത്സ നല്‍കിയില്ലെന്നും ഹര്‍ഷദ് അദ്ദേഹത്തിന്റെ പിതാവിനോട് പറഞ്ഞു

അതിനിടെ വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29പേരെ ജയിലിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി. ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക