വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതി സിപിഎമ്മിൽ; പാർട്ടിയിലേക്ക് സ്വീകരിച്ചത് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ടയില്‍ സിപിഎമ്മിൽ ചേർന്നവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ്എഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതിയായ സുധീഷാണ് ഇന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നത്. സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്നാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

സംഭവം വിവാദമായതോടെ സുധീഷ് പ്രതിയാണോയെന്ന് അറിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. 2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. വധശ്രമക്കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു. കേസിലെ നാലാം പ്രതി സുധീഷ് ഒളിവിൽ എന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

Latest Stories

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കോടികൾ വാങ്ങുന്നതിൽ നായികമാരും മുന്നിൽ തന്നെ ! ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരും പ്രതിഫലവും