പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രൻ; 'ആരോപണങ്ങൾ തെറ്റ്, തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആ മൂന്ന് പേർ, മുഖ്യമന്ത്രി വലിയ ഡോൺ, റിയാസ് കുട്ടി ഡോൺ'

കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും ഞാൻ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിൽ ശോഭ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് ഒന്നാമതായി മുഖ്യമന്ത്രി പിണറായി വിജയൻ, രണ്ടാമതായി ഗോകുലം ഗോപാലൻ, മൂന്നമതായി മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ ആണെന്നും ശോഭ പറഞ്ഞു.

കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്നും മുഹമ്മദ് റിയാസ് കുട്ടി ഡോൺ ആണെന്നും ശോഭ കുറ്റപ്പെടുത്തി. വീണ വിജയന്‍റെ കൂട്ടുകാരിയാണ്, ഉപദേശകയാണ് കണ്ണൂരിലെ പിപി ദിവ്യയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. തൃശൂരിലെ മാധ്യമ പ്രവർത്തകർ സതീശന്റെ പിന്നിലാരാണ് എന്ന് അന്വേഷിച്ച് കണ്ടെത്തണം, കടക്കെണിയിലായിരുന്ന സതീശന്റെ ബാധ്യതകൾ തീർത്തത് ആരാണെന്ന് അന്വേഷിക്കണമെന്നും പറഞ്ഞു.

റിപ്പോർട്ടർ ചാനലിനെതിരെയും ശോഭ വിമർശനം ഉന്നയിച്ചു. ഉണ്ണി ആർ ബാലകൃഷ്ണനും സ്മൃതി പരുത്തിക്കാടും അരുൺ കുമാറും ചേർന്ന് തെളിവില്ലാത്ത ആരോപണങ്ങൾ പടച്ചുവിടുകയാണ്. തന്നെ ഇല്ലാതാക്കാനായി മാധ്യമ പ്രവർത്തനത്തെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. പാർട്ടിയെ ഒറ്റികൊടുക്കാൻ മടിയില്ലാത്തയാൾ ചാക്ക് കെട്ടിൽ നിന്നും പണം എടുക്കാൻ മടി കാണിച്ചുവെന്നുള്ളത് വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ ശോഭ, ചാക്കോ പണമോ അവിടെ ഇല്ലായിരുന്നെന്നും പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ