ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കും; റിവ്യു ബോംബിംഗിനെ തടയാനൊരുങ്ങി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

റിവ്യു ബോംബിംഗ് സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കള്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ക്ക് നിര്‍മ്മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം. ഇതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ളവരെ ഷോട്ട് ലിസറ്റ് നടത്തിയാണ് അക്രഡിറ്റേഷന്‍ നല്‍കുക.

സിനിമകളുടെ പ്രമോഷനുകള്‍ക്ക് ഉള്‍പ്പെടെ പ്രോട്ടോകോള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നതും റിവ്യു ബോംബിംഗ് പശ്ചാത്തലത്തിലാണ്. നിരൂപണത്തിന്റെ പേരില്‍ ചിലര്‍ സിനിമകളുടെ പരാജയത്തിന് കാരണമാകുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പ്രോട്ടോകോളിന് നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നത്. ഇതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ളവരെ ഷോട്ട് ലിസ്റ്റ് ചെയ്ത് നിര്‍മ്മാതാക്കളുടെ സംഘടന അക്രഡിറ്റേഷന്‍ നല്‍കും.

മികവും പ്ലാറ്റ്‌ഫോമുകളുടെ റീച്ചും കണക്കിലെടുത്താണ് അക്രഡിറ്റേഷന്‍ നല്‍കുക. ഇത്തരത്തില്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നവരെ മാത്രമേ സിനിമാ പ്രമോഷനുകളില്‍ സഹകരിപ്പിക്കൂ കൂടാതെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങുകാരെ നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെയും പിന്തുണ ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ നേടിയിട്ടുണ്ട്.

Latest Stories

മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി സ്ഥാനാർഥി, വോട്ടറെ തല്ലി എംഎൽഎ; ഹൈദരാബാദിലെ വോട്ടെടുപ്പിനിടെ കൂട്ടയടി, വീഡിയോ വൈറൽ

'മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും അവന്‍റെ കഴിവ് തിരിച്ചറിയാന്‍ എനിക്കായില്ല'; ക്യാപ്റ്റന്‍സി കരിയറിലെ തന്‍റെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഗംഭീര്‍

കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!

വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു..; സന്നിധാനന്ദനെയും വിധു പ്രതാപിനെയും അധിക്ഷേപിച്ച് പോസ്റ്റ്, ചര്‍ച്ചയാകുന്നു

50 ആം വയസിലും അവൻ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം, അത്രയും മിടുക്കനായ താരമാണവൻ: യോഗ്‌രാജ് സിംഗ്

മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

മിഖായില്‍ മിഷുസ്റ്റിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രി; നിയമന ഉത്തരവിറക്കി പുടിന്‍; മന്ത്രിസഭാംഗങ്ങളെ ഉടന്‍ തിരഞ്ഞെടുക്കും

ലൈംഗിക പീഡനം; മദ്രസ ഇമാമിനെ കൊലപ്പെടുത്തി വിദ്യാർത്ഥികള്‍, പ്രായപൂർത്തിയാവാത്ത ആറ് പേർ കസ്റ്റഡിയിൽ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

IPL 2024: 8 മത്സരങ്ങള്‍, 7 ടീമുകള്‍, ശേഷിക്കുന്നത് മൂന്ന് സ്ഥാനങ്ങള്‍; വഴിമുടക്കികളാവാന്‍ മുംബൈയും പഞ്ചാബും