ഗര്‍ഭച്ഛിദ്രത്തില്‍ അമ്മയുടെ തിരുമാനം അന്തിമം: ഡല്‍ഹി ഹൈക്കോടതി

ഗര്‍ഭച്ഛിദ്രത്തില്‍ അമ്മയുടെ തിരുമാനമാണ് അന്തിമമെന്ന് ഡല്‍ഹി ഹൈക്കോടതി.ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഇതേ തുടര്‍ന്ന് 26 കാരിയായ യുവതിയുടെ ഹര്‍ജി പരിഗണിച്ച കോടതി അവര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുകയായിരുന്നു.

33 ആഴ്ച വളര്‍ച്ചയെത്തിയ തന്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് യുവതി ആവശ്യപ്പെട്ടത്. ഗര്‍ഭധാരണം മുതല്‍ നിരവധി പരിശോധനകള്‍ നടത്തിയിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. നവംബര്‍ 12 ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഭ്രൂണത്തിന് സെറിബ്രല്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. ഇത് ഉറപ്പിക്കാന്‍ നവംബര്‍ 14 ന് മറ്റൊരു ആശുപത്രിയിലും പരിശോധിച്ചു. അതിലും സെറിബ്രല് ഡിസോര്ഡര് കണ്ടെത്തി. ഇതേ തുടര്‍ന്നാണ ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.

ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് അനുമതി നല്‍കി. വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ