അഭിമന്യു കേസ്; കാണാതായ രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കും

അഭിമന്യു കേസില്‍ കോടതിയില്‍ നിന്ന് കാണാതായ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍. കേസിലെ മുഴുവന്‍ രേഖയുടെയും പകര്‍പ്പ് ഇന്ന് ഹാജരാക്കും. രേഖകള്‍ കാണാതായ സംഭവത്തില്‍ ഏത് തരം അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസിലെ 11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് പ്രോസിക്യൂഷന്‍ ഹാജരാക്കുക. വിചാരണ തുടങ്ങാനിരിക്കെ ആയിരുന്നു കേസിലെ പ്രധാന രേഖകള്‍ കാണാതായത്. രേഖകള്‍ നഷ്ടമായതില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ കുടുംബം ആരോപിച്ചു. രേഖകള്‍ എടുത്ത് മാറ്റിയവരെ പൊതു സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.

2018 ജൂണ്‍ 1ന് ആയിരുന്നു മഹാരാജസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ക്യാംപസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകരായിരുന്നു കൃത്യത്തിന് പിന്നില്‍. കേസിലെ പ്രധാന പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം