ബി.ജെ.പി സ്ഥാനാർത്ഥിയാകാന്‍ അബ്ദുള്ളക്കുട്ടി, ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ;  പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനുമാകും

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വിജയ സാദ്ധ്യതയുള്ള മണ്ഡലത്തിൽ എ.പി. അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. അബ്ദുള്ളക്കുട്ടിയെ മുൻനിർത്തി മുസ്‌ലിം വിഭാഗത്തിന്റെയും വോട്ടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. നേരത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിലും സജീവമായിരുന്നതിനാൽ എൽ.ഡി.എഫ്. അനുഭാവ വോട്ടുകളും തനിക്കു കിട്ടുമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ നിരീക്ഷണം. ലക്ഷദ്വീപിന്റെ പ്രത്യേക ചുമതലയുള്ള അബ്ദുള്ളക്കുട്ടി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രചാരകനുമാകും.

മലപ്പുറത്ത് മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് മത്സരിക്കാനെത്തിയതോടെ ഒരുവിഭാഗം മുസ്‌ലിം വോട്ടുകൾ ഭിന്നിക്കുമെന്നാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. പ്രചാരണരംഗത്ത് അബ്ദുള്ളക്കുട്ടി വരുന്നതോടെ മലപ്പുറത്തും ന്യൂനപക്ഷ വോട്ടുകൾ ബി.ജെ.പി.ക്ക് വരുമെന്ന പ്രതീക്ഷയുണ്ട്. ഇതോടൊപ്പം, നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷവിഭാഗത്തിലുള്ള പൊതുസമ്മതരും സ്ഥാനാർത്ഥികളാകും. ഇതിനായി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം സമുദായനേതാക്കളെ കാണുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പോടെ കൂടുതൽ നേതാക്കൾ ബിജെപിയിലേയ്ക്ക് വരും. കോൺഗ്രസിന്റെ കേരളത്തിലെ ചരിത്രം അവസാനിക്കും. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയായിരിക്കും. എൽഡിഎഫിനെ ജനം തുരത്തിയോടിക്കുമെന്നും കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ