അബ്ദുൽ റഹീമിന് അടുത്ത വർഷം മോചനം; റിയാദ് ക്രിമിനൽ കോടതിയുടെ നിർണായക വിധി

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് അടുത്ത വർഷം ജയിൽ മോചിതനാകാം.അബ്ദു റഹീം കേസിൽ നിർണായകമായ വിധിയാണ് ഇന്നുണ്ടായത്. പൊതുഅവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരം 20 വർഷത്തേക്കാണ്​ റഹീമിന് തടവുശിക്ഷ വിധിച്ചത്. നിലവിൽ റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിന്റെ തടവുകാലം 19-ാം വർഷത്തിലാണ്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി.

2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന്​ (തിങ്കളാഴ്​ച) രാവിലെ 9.30ന്​​ നടന്ന സിറ്റിങ്ങിലാണ്​ തീർപ്പുണ്ടായത്​. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽ നിന്ന്​ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിെന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ​ങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്​. ഒറിജിനൽ കേസ്​ ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണം എന്ന്​ പറഞ്ഞാണ്​ അന്ന്​ കേസ്​ മാറ്റിവെച്ചത്​.

സ്വകാര്യ അവാകാശത്തിൻറെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ്​ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച്​ വാദി ഭാഗം മാപ്പ്​ നൽകിയതോടെ ഒമ്പത്​​ മാസം മുമ്പ്​ ഒഴിവായത്​. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്​​. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ 13 സിറ്റിങ്ങാണ്​ നടന്നത്​. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിൻറെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​.

Latest Stories

'കമ്മ്യൂണിസം ശാപമാണെന്ന് പറയുന്ന ഒരാൾക്ക് ജീവിച്ചിരിക്കാൻ കഴിയുമോ, ചെറ്റക്കൂടിലിൽ താമസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ, 'ചെറ്റ' പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല'; ജി സുധാകരൻ

'മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടും, സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം'; കെ എൻ ബാലഗോപാൽ

പാർട്ടിക്കുള്ളിൽ സമ്മർദ്ദം; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു

സ്ത്രീ സൗജന്യയാത്ര കോർപ്പറേഷന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു; ഇന്ധനവില വർദ്ധനവിനെ തുടർന്ന് ബസ് ചാർജ് വർധന സൂചന നൽകി ഡി. കെ. ശിവകുമാർ

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി, ഉത്തരവ് വായിച്ചാൽ മനസിലാകില്ലേയെന്ന് കോടതി

'സത്യത്തിനൊപ്പം...ന്യായത്തിനൊപ്പം...ശ്വേതയ്ക്കൊപ്പം…'; 'അമ്മ'യിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ

'അമ്മയെ യുവാക്കള്‍ നയിക്കട്ടെ, തലപ്പത്തേക്ക് അൻസിബ വരണം'; അൻസിബയുടെ ചോദ്യങ്ങൾക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ലെന്ന് മാല പാര്‍വതി

ഭൂമിയില്ലാത്ത പെണ്ണുങ്ങൾ: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സ്വത്തില്ലായ്മയുടെ ചരിത്രം

'ചാനലുതോറും കയറി ഇരുന്ന് വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല'; ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന

'നിപ്പ വന്നത്, എരണം കെട്ടവർ ഭരിക്കുന്നത് കൊണ്ടെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഷ'; ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയൻ