എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലയിലെ ഏഴ് പ്രമുഖ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്.

അഴിമതിരഹിത ഭരണവും ജനക്ഷേമ വികസനവും ലക്ഷ്യമിട്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനകീയ മുഖങ്ങളെയാണ് പാർട്ടി മത്സരരംഗത്തിറക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. എറണാകുളം -മോസസ്എച്ച്.എം, അങ്കമാലി ജോസ് -ചിറമേൽ, പിറവം – എൽദോ എബ്രഹാം, തൃക്കാക്കര -ജോസ് ജോർജ്, കളമശ്ശേരി -ഷംസു ടി.കെ, ആലുവ – ഹക്കീക്കത്ത്ഹമീദ്, മൂവാറ്റുപുഴ -നൗഷാദ് രണ്ടാർക്കര എന്നിവരാണ് സ്ഥാനാർത്ഥികൾ

ദില്ലിയിലെയും പഞ്ചാബിലെയും മാതൃകാപരമായ ഭരണനേട്ടങ്ങൾ മുൻനിർത്തി, കേരളത്തിലും രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കാനാണ് ആം ആദ്‌മി പാർട്ടി ലക്ഷ്യമിടുന്നതെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു.

Latest Stories

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി. കെ. ശശി; സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ

വ്യക്തിഹത്യ അവസാനിപ്പിക്കാമോ? അരച്ചാൺ വയർ നിറച്ച് ഒരു മാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5,000 രൂപ പോലും വേണ്ട: രമ്യ ഹരിദാസ്

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ