ബദല്‍ മുന്നണിക്ക് ആം ആദ്മി; കെജ്‌രിവാള്‍ മെയ് 15-ന് കേരളത്തില്‍

കേരളത്തില്‍ ബദല്‍ മുന്നണി പ്രഖ്യാപനത്തിന് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. മെയ് 15ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തുമ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കിഴക്കമ്പലത്തെ ട്വന്റി20 ഉള്‍പ്പടെയുള്ളവരുടെ സഹകരണത്തോടെ പുതിയ മുന്നണി കെട്ടിപ്പടുത്ത് 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനാണ് ലക്ഷ്യം. ട്വിന്റി 20 സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് കെജ്‌രിവാള്‍ എത്തുന്നത്.

കിഴക്കമ്പലത്ത് വച്ച് മെയ് 15നാണ് പൊതുസമ്മേളനം. ട്വിന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ചെയര്‍മാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം സമ്മേളനത്തില്‍ ഉണ്ടായേക്കും. ഇടത് വലത് മുന്നണികള്‍ക്ക് പുറമേ മറ്റൊരു ശക്തമായ ബദല്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ട്വിന്റി 20 കിഴക്കമ്പലത്ത് കൈവരിച്ച് പെട്ടെന്നുള്ള വളര്‍ച്ച അനുകൂലമാക്കാനാണ് ശ്രമം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും കെജ്‌രിവാള്‍ പങ്കെടുത്തേക്കും.

കിഴക്കമ്പലത്തെ പൊതുസമ്മേളനത്തില്‍ 50,000 പേര്‍ പങ്കെടുക്കുമെന്നാണ് സാബു എം ജേക്കബ് പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി വിപുലീകരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് പഞ്ചാബില്‍ നേടിയ ശക്തമായ വിജയത്തിന് ശേഷം പാര്‍ട്ടിയുടെ പട്ടികയില്‍ ഇനി ഗുജറാത്തും കേരളവുമാണ് മുന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സ്തംഭനാവസ്ഥയിലായ ബൈപോളാര്‍ രാഷ്ട്രീയ സംവിധാനത്തില്‍ നിരവധി ആളുകള്‍ക്ക് അതൃപ്തിയുള്ളതിനാല്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇടം നേടാനാകുമെന്നും ബിജെപി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണെന്നുമാണ് വിലയിരുത്തല്‍. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു യൂണിറ്റ് ഉണ്ടെങ്കിലും അത് അത്ര സജീവമല്ല. ട്വന്റി20 ആം ആദ്മിയ്ക്ക് അനുയോജ്യമായ പങ്കാളിയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍