കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. അഞ്ച് ദിവസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഒപ്പം ഇയാളെ കാണാതായിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെയാണ്
ഇയാളെ കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

കോഴിക്കോട് വനിതാ സെല്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഒപ്പം യുവാവും ഉണ്ടായിരുന്നു. വനിതാ സെല്ലാണ് കല്‍പ്പറ്റ പൊലീസിന് കൈമാറിയത്. കഴിഞ്ഞ മാസം 27 ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മിസ്സ് ആയതായി പരാതി കിട്ടിയിരുന്നുവെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി പറഞ്ഞു. ഇന്നലെ കോഴിക്കോട് നിന്ന് പെണ്‍കുട്ടിയെയും ഗോകുല്‍ എന്ന യുവാവിനെയും പിടികൂടി. രാത്രി 11 മണിയോടെ പെണ്‍കുട്ടിയെ സഖിയിലേയ് മാറ്റി.

യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ നിലനിര്‍ത്തി. 7.45 ന് ബാത്റൂമില്‍ പോകാന്‍ യുവാവ് ആവശ്യപ്പെട്ടു. പിന്നീട്, ഷര്‍ട്ട് ഉപയോഗിച്ച് തുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം കേസിൽ ഗോകുലിനെ പ്രതി ചേര്‍ത്തിട്ടില്ല. ഗോകുല്‍ ബാത്റൂമില്‍ പോകുമ്പോള്‍ ഗാര്‍ഡ് കൂടെ ഉണ്ടായിരുന്നു. 8 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഗാര്‍ഡ് പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്