വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു; ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു. വര്‍ക്കല പുല്ലാനിക്കോട് സ്വദേശി സുനില്‍ ദത്ത് ആണ് കൊല്ലപ്പെട്ടത്. സുനില്‍ ദത്തിന്റെ സഹോദരി ഉഷ കുമാരിയുടെ ഭര്‍ത്താവ് ഷാനി ആണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്.

ഉഷാകുമാരിയും ഷാനിയും കുറച്ചുനാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് വര്‍ക്കല പൊലീസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം രണ്ട് സുഹൃത്തുക്കളുമായി ഉഷ കുമാരി താമസിക്കുന്ന കുടുംബ വീട്ടിലെത്തി പ്രതി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേ തുടര്‍ന്ന് സഹോദരന്‍ സുനില്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

പിന്നാലെ ഷാനി ഉഷ കുമാരിയെയും സുനില്‍ ദത്തിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സുനില്‍ ദത്തിന്റെ കഴുത്തിനും കാലിനും ഗുരുതരമായി വെട്ടേറ്റു. ഉഷയുടെ തലയ്ക്കാണ് വെട്ടേറ്റിരിക്കുന്നത്. ഇരുവരെയും ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുനിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഉഷയെ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉഷയുടെ ഭര്‍ത്താവ് ഷാനിയ്ക്കായി വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ