കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറത്ത് കൊന്നനിലയില്‍

കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിുയത്. കൊലപാതകമെന്നാണ് സൂചന. മുഖംമൂടി ധരിച്ചയാളെ വീടിനുസമീപം കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ 80-കാരിയെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍ മുളകുഴയില്‍ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ റിന്‍ജു സാമിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു കൊലപാതകം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. അതിക്രൂരമായിട്ടാണ് പ്രതി കൊലനടത്തിയത്. ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ട്.

പ്രതി ആദ്യം അമ്മയേയും അച്ഛനെയും മര്‍ദ്ദിച്ച് പുറത്താക്കി. അകത്ത് നിന്ന് വാതില്‍ അടച്ചു. തുടര്‍ന്നായിരുന്നു ആക്രമണം. പൊലീസ് എത്തിയപ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി