കൊടുംക്രൂരത, എയര്‍ഗണ്‍ വെടിയുണ്ടകള്‍ തറച്ചനിലയില്‍ തെരുവുനായയെ കണ്ടെത്തി

ആറാട്ടുകളങ്ങര കണ്ണമംഗലം റോഡില്‍ വയറിനുള്ളില്‍ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവുനായയെ കണ്ടെത്തി. അവശനിലയില്‍ അനങ്ങാന്‍ കഴിയാത്ത നിലയില്‍ നായയെ കണ്ടതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വെടിയുണ്ടകള്‍ കണ്ടത്.

എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായ നായയെ സമീപവാസികളുടെ പരിചരണത്തിലൂടെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം വിഫലമായതിനെത്തുടര്‍ന്ന് വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്ഹോകസ് കൂട്ടായ്മയെ വാട്സ്ആപില്‍ വിവരം അറിയിച്ചു. അംഗങ്ങള്‍ എത്തി നായയ്ക്ക് ശുശ്രൂഷ നല്‍കി. മൃഗാശുപത്രി ഡോക്ടറും സ്ഥലത്തെത്തി കുത്തിവയ്പ്പും മരുന്നും നല്‍കി.

രണ്ട് വെടിയുണ്ടകള്‍ വയറ്റിലും ഒരെണ്ണം അന്നനാളത്തിലുമായാണുള്ളത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സമീപത്തെ വീട്ടില്‍ നായക്ക് സംരക്ഷണം ഒരുക്കി. എന്നിട്ടും നായയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഇല്ലാത്തതിനെത്തുടര്‍ന്നാണ് കൂട്ടായ്മ അംഗങ്ങള്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്ഹോകസി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.

നായയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് പരീശിലനം നടത്തിയതാകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു