ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി ഏഴ് വയസുകാരന്റെ കുടുംബം. കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. കടുത്ത പനിയുമായി കൊണ്ടുചെന്ന ഏഴുവയസുകാരനെ ടെമ്പറേച്ചർ പോലും പരിശോധിക്കാതെ ഡോക്ടർ കയ്യൊഴിഞ്ഞു എന്ന് കുടുംബം ആരോപിക്കുന്നു. സാധാരണക്കാരുടെ പ്രധാന ആശ്രയമായിരിക്കേണ്ട ഇത്തരം ഗവൺമെന്റ് ആശുപത്രികളിലെ സ്റ്റാഫിന്റെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം പറയുന്നു.
രാത്രി 1 മണിയോടെ കടുത്ത പനിയുമായി കുഞ്ഞിനെ ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചുവെന്നും അവിടെ ഉണ്ടായിരുന്ന നഴ്സിംഗ് സ്റ്റാഫ് യാതൊരു പരിഗണനയും കാണിക്കാതെ, ഡോക്ടർ വാർഡിലേക്ക് പോയിരിക്കുകയാണ് എന്ന് പറഞ്ഞ് മൊബൈലിൽ നോക്കി കൊണ്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അരമണിക്കൂറോളം ഡോക്ടർ വരാൻ കാത്തുനിന്നു. തുടർന്ന് ഡോക്ടർ വന്നപ്പോൾ കുട്ടിയെ കാണിക്കാനായി ചെന്നു. രാവിലെ ഡോക്ടറെ കാണിച്ച പ്രിസ്ക്രിപ്ഷൻ കാണിക്കുകയും, 3 വർഷം മുമ്പ് ഫിറ്റ്‌സ് വന്നതിനാൽ ICU-യിൽ കിടന്നിട്ടുണ്ടെന്ന വിവരവും അറിയിച്ചു.
കടുത്ത പനിയുമായി തളർന്നു കിടക്കുന്ന കുട്ടിയുടെ ടെമ്പറേച്ചർ പോലും പരിശോധിക്കാതെ, രാവിലെ നൽകിയ പ്രിസ്ക്രിപ്ഷനിൽ എഴുതിയതിൽ കൂടുതൽ ഒന്നും നൽകാനില്ലെന്ന് പറഞ്ഞ് ഡോക്ടർ കയ്യൊഴിഞ്ഞു. ഡോക്ടറുടെ മുന്നിൽ വച്ച് കുട്ടി ഛർദ്ദിച്ചതിനുശേഷവും, പീഡിയാട്രിഷൻ ഇല്ല എന്ന് പറഞ്ഞ് വള്ളുവനാട് ഹോസ്പിറ്റൽ ആശുപത്രിയിലേക്കോ PK Das Hospital ആശുപത്രിയിലേക്കോ പോകാൻ പറഞ്ഞു.
ഇത് കണ്ടപ്പോൾ സ്വകാര്യ ആശുപത്രികൾക്ക് ബിസിനസ് ഉണ്ടാക്കാൻ പരോക്ഷമായി സഹായിക്കുകയാണോ എന്ന സംശയം തോന്നിയെന്നും കുടുംബം പറയുന്നു.
ട്രിപ്പ് ഇടുന്നതിനായി ഏകദേശം 4000 രൂപ ചെലവായി. സാമ്പത്തികമായി അത് ബുദ്ധിമുട്ടായിരുന്നുവെങ്കിലും, കുട്ടിയുടെ പനിയും ക്ഷീണവും കുറച്ച് നല്ല ആശ്വാസം ലഭിച്ചതാണ് ഏക സമാധാനം. ആദ്യം ഇത് ആരോട് പറയണം, ആരാണ് കേൾക്കുക എന്ന് കരുതി മിണ്ടാതെ ഇരിക്കാമെന്ന് വിചാരിച്ചു. പക്ഷേ ഇനി ഒരാൾക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കണം എന്ന് തോന്നി. നാളെ ഒരു ദുരന്തം സംഭവിച്ച ശേഷം അതിനെതിരെ പ്രതികരിക്കുന്നതിനെക്കാൾ, ഇന്ന് തന്നെ പ്രതികരിക്കുന്നതാണ് നല്ലത്. ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി നടപടി എടുക്കുന്നത് വരെ, പരമാവധി ഈ സന്ദേശം ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സാധാരണക്കാരുടെ പ്രധാന ആശ്രയമായിരിക്കേണ്ട ഇത്തരം ഗവൺമെന്റ് ആശുപത്രികളിലെ സ്റ്റാഫിന്റെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി K Muraleedharan ഒപ്പം ഒറ്റപ്പാലം MLA Adv.K.Premkumar MLA എന്നിവരുടെ ശ്രദ്ധയ്ക്ക്,
ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം പങ്കുവെക്കാതെ പോകാൻ കഴിയുന്നില്ല.
ഇന്നലെ രാത്രി 1 മണിയോടെ കടുത്ത പനിയുമായി 7 വയസ്സുള്ള എന്റെ മകനെ ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. അവിടെ ഉണ്ടായിരുന്ന നഴ്സിംഗ് സ്റ്റാഫ് യാതൊരു പരിഗണനയും കാണിക്കാതെ, “ഡോക്ടർ വാർഡിലേക്ക് പോയിരിക്കുകയാണ്” എന്ന് പറഞ്ഞ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു.
ഡോക്ടർ വരുന്നത് വരെ ഏകദേശം അരമണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഡോക്ടർ വന്നപ്പോൾ കുട്ടിയെ കാണിക്കാനായി ചെന്നു. രാവിലെ ഡോക്ടറെ കാണിച്ച പ്രിസ്ക്രിപ്ഷൻ കാണിക്കുകയും, 3 വർഷം മുമ്പ് ഫിറ്റ്‌സ് വന്നതിനാൽ ICU-യിൽ കിടന്നിട്ടുണ്ടെന്ന വിവരവും അറിയിച്ചു.
എന്നാൽ കടുത്ത പനിയുമായി തളർന്നു കിടക്കുന്ന കുട്ടിയുടെ ടെമ്പറേച്ചർ പോലും പരിശോധിക്കാതെ, രാവിലെ നൽകിയ പ്രിസ്ക്രിപ്ഷനിൽ എഴുതിയതിൽ കൂടുതൽ ഒന്നും നൽകാനില്ലെന്ന് പറഞ്ഞ് ഡോക്ടർ കയ്യൊഴിഞ്ഞു.
ഡോക്ടറുടെ മുന്നിൽ വച്ച് കുട്ടി ഛർദ്ദിച്ചതിനുശേഷവും, “ഇവിടെ പീഡിയാട്രിഷൻ ഇല്ല” എന്ന് പറഞ്ഞ് Valluvanad Hospital ആശുപത്രിയിലേക്കോ PK Das Hospital ആശുപത്രിയിലേക്കോ പോകാൻ പറഞ്ഞു.
ഇത് കണ്ടപ്പോൾ സ്വകാര്യ ആശുപത്രികൾക്ക് ബിസിനസ് ഉണ്ടാക്കാൻ പരോക്ഷമായി സഹായിക്കുകയാണോ എന്ന സംശയം തോന്നി.
ഇതുപോലൊരു അനുഭവം ഏകദേശം 2–3 മാസം മുൻപ്, എന്റെ ബ്രദർ-ഇൻ-ലോ ഹൈ BP ആയി ആശുപത്രിയിലെത്തിയപ്പോഴും ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങൾ ചോദ്യം ചെയ്തതിനുശേഷമാണ് BP പരിശോധിക്കുകയും മരുന്ന് നൽകുകയും ചെയ്തത്.
അവസാനം ചികിത്സ ലഭിക്കാത്തതിനാൽ നേരെ ഒറ്റപ്പാലത്തുള്ള Valluvanad Hospital ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ കുട്ടിക്ക് പനി കുറയാനും ഛർദ്ദി നിൽക്കാനുമായി മരുന്ന് നൽകി. കൂടാതെ ക്ഷീണം കുറയ്ക്കാൻ ട്രിപ്പും ഇട്ടു.
ഒരു ട്രിപ്പ് ഇടുന്നതിനായി ഏകദേശം 4000 രൂപ ചെലവായി. സാമ്പത്തികമായി അത് ബുദ്ധിമുട്ടായിരുന്നുവെങ്കിലും, കുട്ടിയുടെ പനിയും ക്ഷീണവും കുറച്ച് നല്ല ആശ്വാസം ലഭിച്ചതാണ് ഏക സമാധാനം.
ആദ്യം ഇത് ആരോട് പറയണം, ആരാണ് കേൾക്കുക എന്ന് കരുതി മിണ്ടാതെ ഇരിക്കാമെന്ന് വിചാരിച്ചു. പക്ഷേ ഇനി ഒരാൾക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കണം എന്ന് തോന്നി.
നാളെ ഒരു ദുരന്തം സംഭവിച്ച ശേഷം അതിനെതിരെ പ്രതികരിക്കുന്നതിനെക്കാൾ, ഇന്ന് തന്നെ പ്രതികരിക്കുന്നതാണ് നല്ലത്.
ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി നടപടി എടുക്കുന്നത് വരെ, പരമാവധി ഈ സന്ദേശം ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
സാധാരണക്കാരുടെ പ്രധാന ആശ്രയമായിരിക്കേണ്ട ഇത്തരം ഗവൺമെന്റ് ആശുപത്രികളിലെ സ്റ്റാഫിന്റെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.
നന്ദി.